flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Thursday, June 7, 2012

പരിസ്ഥിതിദിനാചരണം


            


 2012 ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിച്ചു. സ്കൂള്‍ അങ്കണത്തിലാണ് വേദിയൊരുക്കിയത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ദിനാചരണത്തില്‍ ബഹു: പ്രിന്‍സിപ്പാള്‍ ശ്രീ. എം.പി. ഷാജി സ്വാഗതമരുളി. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച പരിപാടിയില്‍ ബഹു: ഹെഡ് മാസ്റ്റര്‍ ശ്രീ. എസ്. ബാബുക്കുട്ടന്‍ അദ്ധ്യാപകനായ ശ്രീ. എസ്. ജയകുമാരനാശാരി എന്നിവര്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തി. പത്താം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ കാവ്യകൃഷ്ണ പരിസ്ഥിതിദിന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു. ബഹു: ഹെഡ് മാസ്റ്റര്‍ ശ്രീ. എസ്. ബാബുക്കുട്ടന്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി അഭിഷേക് ബാബുവിന് നല്‍കിക്കൊണ്ട് പരിസ്ഥിതിദിന പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷതൈ വിതരണോദ്ഘാടനം ബഹു: പ്രിന്‍സിപ്പാള്‍ ശ്രീ. എം.പി. ഷാജി എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനി പാര്‍വ്വതിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ശ്രീ. വി.ടി. അരുണ്‍ദേവിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനപരിപാടികള്‍ക്ക് വിരാമമായി.

സ്വാഗതം ശ്രീ. എം.പി. ഷാജി (ബഹു: പ്രിന്‍സിപ്പാള്‍)
-->
അദ്ധ്യക്ഷപ്രസംഗം ശ്രീ. എം. ബാബു (സ്റ്റാഫ് സെക്രട്ടറി)
-->
പരിസ്ഥിതിദിന പ്രഭാഷണം ശ്രീ. എസ്. ബാബുക്കുട്ടന്‍ (ഹെഡ് മാസ്റ്റര്‍)
-->
പരിസ്ഥിതിദിന പ്രഭാഷണം ശ്രീ. എസ്. ജയകുമാരനാശാരി
-->
പരിസ്ഥിതിദിന സന്ദേശം കാവ്യകൃഷ്ണ (സ്റ്റാന്‍ഡേര്‍ഡ് 10)
-->
പരിസ്ഥിതിദിന പോസ്റ്റര്‍ പ്രകാശനം ശ്രീ. എസ്. ബാബുക്കുട്ടന്‍ (ബഹു:ഹെഡ് മാസ്റ്റര്‍)
അഭിഷേക്ബാബുവിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
-->
വൃക്ഷതൈ വിതരണോദ്ഘാടനം ശ്രീ. എം.പി. ഷാജി (ബഹു: പ്രിന്‍സിപ്പാള്‍)

Monday, June 4, 2012

പ്രവേശനോത്സവം





               ഇളമ്പ ഗവ.എച്.എസ്.എസ്. - ലെ 2012-13 അദ്ധ്യായന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 4 ന് ഈശ്വരപ്രാര്‍ത്ഥനയോടെ സമാരംഭിച്ചു. ബഹ: പിന്‍സിപ്പാള്‍ ശ്രീ.എംപി. ഷാജി സ്വാഗതമരുളിയ ചടങ്ങില്‍ ബഹ: പി.ടി.. പ്രസിഡന്റ് ശ്രീ. ശ്രീനിവാസന്‍ അദ്ധ്യക്ഷ്യം വഹിച്ചു. വെഞ്ഞാറമൂട് രംഗപ്രഭാത് ഡയറക്ടര്‍ ശ്രീമതി ഗീത ഭ‍ദ്രദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു. ബഹ: വാര്‍ഡ് മെമ്പര്‍ ശ്രീമതിവിജയകുമോരി, സ്കൂള്‍ വികസനസമിതി കണ്‍വീനര്‍ ശ്രീ. ശരശ്ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സ്കൂള്‍ ഗായകസംഘം പ്രവേശനോത്സവഗാനം അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ അക്ഷരദീപങ്ങള്‍ക്ക് തിരിതെളിച്ചു. ബഹ: ഹെഡ്മാസ്റ്റര്‍ ശ്രീ. ബാബുക്കുട്ടന്‍ സൗജന്ന്യ പുസ്തകവിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ശ്രീ. ജയകുമാരനാശാരിയുടെ മനോഹരമായ നാടന്‍പാട്ട് അവതരണം വളരെ ഹൃദ്യമായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബുവിന്റെ നന്ദിപ്രകാശനത്തോടെ പ്രവേശനോത്സവത്തിന് തിരശ്ശീല വീണു.
പ്രാര്‍ത്ഥനയോടെ സമാരംഭം

സ്വാഗതപ്രസംഗം -ശ്രീ. എം.പി. ഷാജി.(ബഹു: പ്രിന്‍സിപ്പാള്‍)


അദ്ധ്യക്ഷപ്രസംഗം - ശ്രീ. ശ്രീനിവാസന്‍ (ബഹു: പി.ടി.എ. പ്രസിഡന്റ്)






                                                                                         ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ശ്രീമതി ഗീത (‍ഡയറക്ടര്‍ രംഗപ്രഭാത്, വെഞ്ഞാറമൂട്)

ശ്രീമതി വിജയകുമാരി (ബഹു: വാര്‍ഡ് മെമ്പര്‍)


വായ് ത്താരിയുടെ ഊഷ്മളത വിതറി ശ്രീമതി ഗീത (‍ഡയറക്ടര്‍ രംഗപ്രഭാത്, വെഞ്ഞാറമൂട്)



ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീ. ശരശ്ചന്ദ്രന്‍ (സ്കൂള്‍ വികസനസമിതി കണ്‍വീനര്‍)




പ്രവേശനോത്സവഗാനം സ്കൂള്‍ ഗായകസംഘം

അക്ഷരദീപം

സൗജന്യ പുസ്തകവിതരണോദ്ഘാടനം ശ്രീ. ബാബുക്കുട്ടന്‍          (ബഹു: ഹെഡ്മാസ്റ്റര്‍)

നാടന്‍പാട്ടിന്റെ കുളിര്‍പാകി ശ്രീ. ജയകുമാരനാശാരി

നന്ദി പ്രകാശനം ശ്രീ. ബാബു (സ്റ്റാഫ് സെക്രട്ടറി)

കൊച്ചനുജത്തിമാരെ കൈപിടിച്ച് ക്ലാസിലേക്കാനയിക്കുന്ന സീനിയേഴ്സ്

സൗജന്യ പുസ്തകവിതരണം